നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.
ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് രാജു കാർ റോഡിലേക്ക് ഇറക്കിയത്.
കാർ വരുന്നത് കണ്ട് ഒരു സ്കൂട്ടർ യാത്രികൻ നിർത്തുന്നതും ദൃശ്യത്തിൽ കാണാം. ......
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. ......

കണ്ണൂർ വേവ്സ് സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ഏട്ടാമത് ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്കാരം നോവലിസ്റ്റും സാംസ്കാരിക പ്രവർ ത്തകനുമായ പ്രേമൻ ഇല്ലത്തിന്.
25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം 15 ന് വൈകീട്ട് നാലിന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ എൻ ഷംസീർ നൽകും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മേയർ ഇന്ദിര പി എന്നിവർ സംബന്ധിക്കും.
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.
രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാർഡിനർഹമാക്കിയതെന്നു അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.
ഡോക്ടർ ശിവരാമ കാരന്ത് പുരസ്കാരം, മഹാകവി പി സാഹിത്യ പുരസ്കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്കാരം, ജനശക്തി മുംബൈ പുരസ്കാരം എന്നിവ പ്രേമൻ ഇല്ലത്തിന്
ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വേവ്സ് ന്റെ സുകുമാർ അഴീക്കോട് പുരസ്കാരം മുൻ വർഷങ്ങളിൽ ലഭിച്ചത് ഡോക്ടർ കെ ജയകുമാർഐ എ എസ്, ശ്രീകുമാരൻ തമ്പി, പുനത്തിൽ കുഞ്ഞബ്ദുള്ള, എം മുകുന്ദൻ, സി രാധാകൃഷ്ണൻ,ടി പദ്മനാഭൻ എന്നീ സാഹിത്യ പ്രതിഭകൾക്കാണെന്ന് കണ്ണൂർ വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പി, ഡോക്ടർ കെ ജയകുമാർ, എം മുകുന്ദൻ എന്നിവരാണ് ഇപ്പോൾ കണ്ണൂർ വേവ്സിൻ്റെ രക്ഷധികാരികൾ.
പത്ര സമ്മേളനത്തിൽ
എം. ......
ബംഗളുരു: യലഹങ്കയ്ക്ക് സമീപം കൊഗിലുവിലെ മുന്നൂറോളം വീടുകളും കുടിലുകളും കർണാടക സർക്കാർ ഇടിച്ചുനിരത്തിയ നടപടി ദേശീയതലത്തിൽ ചർച്ചയായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രസ്താവനയിലൂടെ ആ സംഭവം ജനശ്രദ്ധയിൽ കൊണ്ടുവന്നത്. ......
ദുബായ്: മലയാളി വനിത ദുബായിൽ നിര്യാതയായി. കോട്ടയം താഴത്തങ്ങാടിയിൽ കൊച്ചേട്ട് അമ്പാട്ടുതറ കുടുംബാംഗമായ അന്ന ജോൺ (ജീന–50) ആണ് മരിച്ചത്. പരേതരായ ജോൺ സി.......
കോഴിക്കോട്: മുക്കത്ത് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. ......
മെയിൻപുരി: ലൈംഗികബന്ധത്തിന് വിസമ്മതിച്ച അധ്യാപികയെ പ്ലസ്ടു വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.......
ന്യൂഡൽഹി: വരുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്തെ ആകെ 294 സീറ്റുകളിലും ആരുമായും സഖ്യമില്ലാതെ മത്സരിക്കാനാണ് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായത്. ......